ടിക്കി ടാക്കയിൽ അതിഥി താരമായി പൃഥ്വിരാജ്
ആസിഫ് അലി നായകനായി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിൽ അതിഥി താരമായി പൃഥ്വിരാജ്. ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പിക്കു പിന്നാലെ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ആണ്. ടിക്കി ടാക്ക. പള്ളിച്ചട്ടമ്പിയിൽ പൃഥ്വിരാജിന്റെ രംഗങ്ങൾ പൂർത്തിയായി. കള എന്ന ചിത്രത്തിനു ശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്നടിക്കി ടാക്ക ആക്ഷന് ഏറെ പ്രാധാന്യം നൽകുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് ആണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. ദ റെയ്‌ഡ് റിഡെംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഏറെ ശ്രദ്ധ നേടി. ഹരിശ്രീ അശോകൻ, ലുക്‌മാൻ, നസ്സിൻ, വാമിഖ ഗബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് മറ്റു താരങ്ങൾ. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മാണം. അതേസമയം
ബാഹുബലി സീരിസിന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രമായ വാരണാസി,റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ, നോ ബഡി, ഗുരുവായൂരമ്പലനടയിലിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി, അജയന്റെ രണ്ടാം മോഷണത്തിന് ശേഷം ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം, സാം ബഹാദൂറിന് ശേഷം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ദയ്റ, എഡിറ്റർ ഷാരിസ് മുഹമ്മദ് സംവിധായകനാകുന്ന ചിത്രം, നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ, സുജിത് സംവിധാനം ചെയ്യുന്ന നാനി ചിത്രംഎന്നിവയാണ് പൃഥ്വിരാജിന്റെ ഈ വർഷത്തെ പ്രോജക്ടുകൾ . പൃഥ്വിരാജ് നായകനായി മോഹൻലാൽ അതിഥി താരമായി എത്തുന്ന ഖലീഫ ഓണത്തിന് റിലീസ് ചെയ്യും.