20 ലക്ഷം കാഴ്ചക്കാരുമായി മിസ്റ്റർ ബംഗാളി
തിയേറ്ററിയിൽ ശ്രദ്ധ നേടിയില്ല, പക്ഷേ യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചക്കാരുമായി അരിസ്റ്റോ സുരേഷ് നായകനായ 'മിസ്റ്റർ ബംഗാളി എന്ന ചിത്രം. അരിസ്റ്റോ സുരേഷ് ,ജോബി വയലുങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ മിസ്റ്റർ ബംഗാളി - ദി റിയൽ ഹീറോ 8 ദിവസം കൊണ്ടാണ് യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചക്കാരെ നേടിയത് . ജോബി വയലുങ്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ബംഗാളിയായാണ് അരിസ്റ്റോ സുരേഷ് എത്തുന്നത് . കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു. സംവിധായകൻ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥ, സംഭാഷണം സംവിധായകനും ധരനും ചേർന്നാണ്. ഛായാഗ്രഹണം: എ . കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ് ടി. വർഗീസ്, റെജിൻ കെ. ആർ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ് .