ഫോർ സ്റ്റോറിക്ക് തുടക്കം
പുതുമുഖം രജത്ത് മേനോൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഫോർ സ്റ്റോറി എന്ന ചിത്രത്തിന് തുടക്കമായി. ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും എറണാകുളം വൈ .എം. സി. എ ഹാളിൽ പ്രശസ്തസംവിധായകരായ എം. പത്മകുമാർ,സലാം ബാപ്പു,വിനോദ് ഗുരുവായൂർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ആറ് പെൺകുട്ടികളുടെ ജീവിത പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന 'ഫോർ സ്റ്റോറി' പൂർണമായും സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഡോ. രജിത് കുമാർ, പി. പി കുഞ്ഞി കൃഷ്ണൻ,അബിൻ റാം, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നിവരും അണിനിരക്കുന്നു.
ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കോളിൻസ് ജോസ് നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ദർശരാജ് . ആർ എഴുതുന്നു. എഡിറ്റർ-അഖിൽ ഏലിയാസ്,ഗാനരചന-ഷഹീറ നസീർ, സംഗീതം-ജെസിൻ ജോർജ്,കല- അശ്വിൻ ചാക്കോ, മേക്കപ്പ്-മനോജ് അങ്കമാലി,സ്റ്റൈലിസ്റ്റ്- അജു ദി ഫിനിക്സ്, ഫൈനൽ-മിക്സ് ഫസൽ ബക്കർ, കളറിസ്റ്റ്-നികേഷ്, സ്റ്റിൽസ്-ശ്യാം ജിത്തു,പരസ്യകല- സൂരജ് സുരൻ, പി. ആർ . ഒ എ. എസ്. ദിനേശ്.