വെട്ടുകാട് ആരോഗ്യകേന്ദ്രത്തിനു മുന്നിൽ മാലിന്യക്കൂനകൾ

Monday 12 January 2026 12:20 AM IST

തിരുവനന്തപുരം: നഗരസഭയ്ക്ക് കീഴിലുള്ള വെട്ടുക്കാട് ഗവ. ഹോമിയോ ഡിസ്പെൻസറിയിലേക്ക് കയറുന്നതിന് തൊട്ടുമുന്നിലായി കൂട്ടിയിട്ട നിലയിൽ മാലിന്യം. ഇന്നലെ രാവിലെയാണ് ഭക്ഷണാവിശ്ഷ്ടങ്ങൾ അടങ്ങിയ കവറുക്കെട്ടുകൾ ഇവിടെ നിക്ഷേപിച്ച നിലയിൽ കാണുന്നത്. ഡിസ്പെൻസറിയ്ക്ക് സമീപമുള്ള കമ്മ്യൂണിറ്റി ഹാളിൽ തലേദിവസം നടന്ന കല്ല്യാണ റിസപ്ഷന്റെ ഭക്ഷണാവശിഷ്ടങ്ങളാണ് ഇതെന്നാണ് പ്രദേശവാസികൾ ആരോപിച്ചു. ഞായറാഴ്ചയായതിനാൽ ഡിസ്പെൻസറി അവധിയായതുക്കൊണ്ട് രോഗികൾ ഉണ്ടായിരുന്നില്ല. എന്നാൽ മറ്റു ദിവസങ്ങളിലെല്ലാം ഇതെ അവസ്ഥതന്നെയാണെന്ന് നാട്ടുകാർ പറഞ്ഞു. ഏറെനേരം കിടന്ന്ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കൗണസിലറെ വിവരം അറിയിച്ചു. കൗൺസിലറുടെ ഇടപ്പെടലിനെ തുടർന്ന് കോ‌പ്പറേഷനിൽ നിന്ന് ആളുവന്ന് മാലിന്യം നീക്കുകയുമായിരുന്നു. ഇത് ഇനിയും തുടരാൻ അനുവദിക്കരുതെന്നും ഇതിനൊരു പരിഹാരം കാണണമെന്നുമാണ് പ്രദേശത്തുള്ളവരുടെ ആവശ്യം.

 പകർച്ച വ്യാധിയും

ആശുപത്രിപോലുള്ള അതീവ ജാഗ്രതകൾവേണ്ട സ്ഥലങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. രോഗികൾ വന്നുപോകുന്ന ഇടമായതുക്കൊണ്ടുതന്നെ വരുന്ന രോഗികൾക്കുള്ള അസുഖത്തോടൊപ്പം മറ്റ് അസുഖങ്ങൾ പിടിപ്പെടുന്നതിനും സാദ്ധ്യതയേറെയാണ്.

തെരുവുനായശല്യം

തെരുവുനായ ശല്യത്തിനെതിരെ നാട്ടുകാർ പ്രതിഷേധം തുടരുമ്പോഴും പൊതുയിടങ്ങളിൽ ഇത്തരത്തിൽ മാലിന്യങ്ങൾ മണിക്കൂറുകളോളം കൂട്ടിയിടുന്നത് തെരുവുനായക്കളെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.

ഇത്തരം പ്രശ്നങ്ങൾ പറഞ്ഞുകേൾക്കുമ്പോൾതന്നെ നഗരസഭയിൽ വിളിച്ച് പരിഹരിക്കാൻ പറയാറുണ്ട്. ഉടനടി ആളുകൾവന്ന് വൃത്തിയാക്കുകയും ചെയ്യും.

കിൻസി ഐവിൻ

കൗൺസിലർ