ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല ഇന്ന്

Monday 12 January 2026 1:35 AM IST

ചെറുതോണി: സാമൂഹ്യ നീതിക്കായി പോരാടുന്ന എസ്. എൻ. ഡി. പി യോഗമെന്ന മഹാപ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പായി എസ്. എൻ. ഡി. പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ ഇന്ന് രാവിലെ 10ന് പ്രതിഷേധ പ്രകടനം നടത്തും. മതേതര മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള പ്രസ്ഥാനമാണ് എസ്. എൻ. ഡി. പി. യോഗം. സമുദായത്തിന്റെ പരിമിതികൾ പൊതുസമൂഹത്തോട് വെളിപ്പെടുത്തുമ്പോൾ ജാതിവാദിയായും, തീവ്രവാദിയായും ചിത്രീകരിച്ച് യോഗത്തേയും ജനറൽ സെക്രട്ടറിയേയും അക്രമിക്കുന്നവർക്കെതിരെയുള്ള താക്കീതാണ് ഇന്നത്തെ പ്രതിഷേധ പ്രകടനമെന്ന് യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് എന്നിവർ അറിയിച്ചു.