കാഞ്ഞാർ വോളി 14 മുതൽ

Monday 12 January 2026 11:59 PM IST

കാഞ്ഞാർ: കാഞ്ഞാർ വിജിലന്റ് ഫ്ലൂഡ്ലിറ്റ് സ്റ്റേഡിയത്തിൽ 14 മുതൽ 18 വരെ അഖില കേരള വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം 14 ന് വൈകിട്ട് 6.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നിരവധി ദേശീയ അന്തർദേശീയ താരങ്ങളാണ് 6 ടീമുകൾക്കായി ടൂർണമെന്റിൽ അണി നിരക്കുന്നത്. അർജുന അവാർഡ് ജേതാവും ഇന്റർനാഷണൽ വോളിബോൾ താരവുമായ ടോം ജോസഫ് മുഖ്യാതിഥി ആയി പങ്കെടുക്കും. ടൂർണമെന്റിലെ വിജയികൾക്ക് എം.എ കബീർ, കെ.വി സണ്ണി, പി എം കാസിം റാവുത്തർ എന്നിവരുടെ ഓർമ്മക്കായി ഏർപ്പെടുത്തിയിട്ടുള്ള ട്രോഫിയും ക്യാഷ് പ്രൈസും മാണി സി കാപ്പൻ എം. എൽ. എസമ്മാനിക്കും.