പൂർവ വിദ്യാർത്ഥി സംഗമം
Monday 12 January 2026 1:13 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹൈസ്കൂളിൽ 1979-1980 ബാച്ചിലെ സഹപാഠികൾ യോഗം ചേർന്നു. സാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ അദ്ധ്യാപകരായിരുന്ന സോമശേഖരൻ നായർ,ലാറൻസ് തുടങ്ങിയവരെ വിദ്യാർത്ഥിയായിരുന്ന ബിജു,ചന്ദ്രൻ എന്നിവർ പൊന്നാട അണിയിച്ചു. യോഗത്തിൽ ജനറൽ കൺവീനർ സുരേഷ് കുമാർ,മറ്റ് പൂർവ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര ജയചന്ദ്രൻ സ്വാഗതവും അതുൽ നന്ദിയും പറഞ്ഞു.