സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു
Monday 12 January 2026 1:14 AM IST
ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാനായി മുട്ടപ്പലം രണ്ടാം വാർഡിൽ നിന്നുള്ള ബി.ജെ.പി അംഗം പി. പ്രജിത,ക്ഷേമകാര്യ സ്ഥിരസമിതി ചെയർമാനായി അഴൂർ ക്ഷേത്രം വാർഡിൽ നിന്നുള്ള ബി.ജെ.പി അംഗം ബി.എൽ. ബിനു,ആരോഗ്യവിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്സണായി അക്കരവിള അഞ്ചാം വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം ബി.സുധർമ്മ എന്നിവരെ തിരഞ്ഞെടുത്തു.