റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് നടത്തി
Monday 12 January 2026 1:09 AM IST
കട്ടപ്പന: പുളിയൻമല ക്രൈസ്റ്റ് കോളേജിൽ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 48 സ്കൂളുകളിൽനിന്ന് 350 മത്സരാർഥികളാണ് മാറ്റുരച്ചത്. 14 പരിശീലകരുടെ കീഴിലാണ് മത്സരം സംഘടിപ്പിച്ചത്. പുളിയന്മല കാർമൽ സ്കൂൾ മാനേജർ ഫാ. ബോണി മാത്യു അധ്യക്ഷനായി. നഗരസഭ കൗൺസിലർ വി ആർ സജി, കേരള സ്പോർട്സ് കൗൺസിലംഗം കെ ശശിധരൻ, റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ആർ സാബു, പിടിഎ പ്രസിഡന്റ് ഷെമിൽ എം എ എന്നിവർ സംസാരിച്ചു.