പത്താംതരം തുല്യതാപരീക്ഷ: ജില്ലയിൽ 99ശതമാനം വിജയം

Monday 12 January 2026 8:47 AM IST

ആലപ്പുഴ: പ്രായത്തിന്റെ പരിമിതികളെ പരാജയപ്പെടുത്തി പത്താം ക്ലാസ് പരീക്ഷ വിജയിച്ചത് 347 പേർ. ആലപ്പുഴ മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്കൂളിലെ നിസാർ അഹമ്മദാണ്(69) ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഇതേ സ്കൂളിൽ പരീക്ഷ എഴുതിയ ക്രിസ്റ്റിയാനോ റൈനോളാണ് (18) പ്രായം കുറഞ്ഞ പഠിതാവ്. പ്രായമേറിയ 347 പേരാണ് ജില്ലയിൽ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ എഴുതിയത്.

ജില്ലയിൽ പത്ത് സ്കൂളുകളെയാണ് പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരുന്നത്. കായംകുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്,​ 67 പേർ. കുറവ് തലവടി ജി.വി.എച്ച്. എസ്.എസിൽ,​ 25 പേർ.

പരീക്ഷ എഴുതിയവരിൽ 271 പേർ സ്ത്രീകളാണ്. എസ്.സി വിഭാഗത്തിൽ നിന്ന് 44 പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 4 പേരും തുല്യതാപരീക്ഷയെഴുതി.

9 വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. എഴുത്ത് പരീക്ഷ, തുടർമൂല്യനിർണ്ണയം എന്നിവയിലൂടെയാണ് സ്കോർ നിശ്ചയിക്കുക.