എൻജിനിയറിംഗ് വിദ്യാർത്ഥി സംഗമം

Monday 12 January 2026 8:50 AM IST

ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ സാങ്കേതം - സംസ്ഥാന എൻജിനിയറിംഗ് വിദ്യാർത്ഥി സംഗമം ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ നടന്നു. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ജോയ് സെബാസ്റ്റ്യൻ (സി.ഇ.ഒ, ടെക്ജൻഷ്യ), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്റ് ഡോ.ടി.പ്രദീപ്‌, ഡോ.ദീപ ഗോപിനാഥ് (കെ.ഡിസ്ക്),സതീഷ് (ഐ.ആർ.ടി.സി),പ്രൊഫ.കുര്യൻ ദേവസ്യ, ആസാദ് നികർത്തിൽ,ഡോ.നീരജ നന്ദിനി, ഡോ.സൂരജ്, ഡോ.ജയന്തി.എസ്, എം.ദിവാകരൻ,ജിസ്സ് ജോസഫ്,ഡോ.സജീഷ്, അനിത.എം.എ,പ്രവീൺ.എം.എസ്, അഡ്വ.ജോസ്.പി.ജോസഫ്,അഡ്വ.ശ്രീരാജ് സി.ആർ,​തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത എന്നിവർ സംസാരിച്ചു.