വ്യദ്ധസദനത്തിൽ സൗഹ്യദ കൂട്ടായ്മ

Monday 12 January 2026 8:55 AM IST

മുഹമ്മ: എം.എസ്.പി ആലപ്പുഴയുടെ നേതൃത്വത്തിൽ മായിത്തറ വ്യദ്ധസദനത്തിൽ സൗഹ്യദ കൂട്ടായ്മ സംഘടിപ്പിച്ചു. സംഘടനയുടെ ജീവകാരുണ്യ പദ്ധതി കാരുണ്യത്തിന്റെ ഉദ്ഘാടനവും നടന്നു. വ്യദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ഒരു ദിനം എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും ഒത്തുകൂടിയത്. ഉദ്ഘാടനം ആലപ്പുഴ കൺട്രോൾറും പൊലീസ് സബ് ഇൻസ്പെക്ടർ ബേർളി ജോസഫ് നിർവഹിച്ചു. സൂപ്രണ്ട് ടി.സലീഷ് അധ്യക്ഷത വഹിച്ചു. വി.പ്രവീൺ കുമാർ, വി.ഗിരിഷ്കുമാർ, ജി.രമേശൻ, ഡോ.അഞ്ജു, പി.എച്ച് ഷാജി, ആർ.ശങ്കർ എന്നിവർ സംസാരിച്ചു.