കേരളയാത്രക്ക് സ്വീകരണം

Tuesday 13 January 2026 8:01 AM IST

ആലപ്പുഴ : കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരളയാത്രയ്ക്ക് 14ന് കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ സ്വീകരണം നൽകും.കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് മുന്നോടിയായി ഗൃഹ സന്ദർശനം, പദയാത്ര, നൈറ്റ് മാർച്ച്, വാഹന സന്ദേശ പ്രചാരണം തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. സയ്യിദ് ഇബ് റാഹീമുൽ ഖലീലുൽ ബുഖാരി, പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി എന്നിവരും യാത്രയിൽ സംബന്ധിക്കും. യാത്ര 16ന് തലസ്ഥാന നഗരിയിൽ സമാപിക്കും.