ആയിരത്തിയൊന്ന് ആൽമരങ്ങൾ നടും
Monday 12 January 2026 12:05 AM IST
മുഹമ്മ: ആയിരത്തിയൊന്ന് ആൽമരങ്ങൾ നട്ടുവളർത്താൻ ഒരുങ്ങുകയാണ് നിഴൽ എന്ന സാമൂഹ്യസംഘടന. അന്തരിച്ച നടൻ ശ്രീനിവാസന്റെ സ്മരണാർത്ഥം പാതിരപ്പള്ളിയിൽ രൂപീകരിച്ച ശ്രീനിവാസൻ ഫൗണ്ടേഷന്റെ കീഴിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലാണ് 1001 ആൽമരങ്ങൾ നട്ടുവളർത്തുന്നത്. 25 പ്രധാനകേന്ദ്രങ്ങളിൽ ആൽത്തറകളും നിർമ്മിക്കും. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.പി. ഷാജി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്ന ജാസ്മിൻ ബിജു, സി.പി.ഐ പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി വി.ടി. ജാക്സൺ എന്നിവർ അടങ്ങുന്ന സംഘമാണ് ഫൗണ്ടേഷന് നേതൃത്വം കൊടുക്കുന്നത്.