അതിർത്തി കടന്ന് പാക് ഡ്രോൺ, വെടിയുതിർത്ത് സൈന്യം
Monday 12 January 2026 1:08 AM IST
ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖ കടന്നെത്തിയ പാകിസ്ഥാൻ ഡ്രോണിന് നേരെ ഇന്ത്യൻ സൈന്യം വെടിവച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇന്നലെ മാത്രം അഞ്ച് ഡ്രോണുകളാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷ അതീവ ജാഗ്രതയിലാണ്. ഇന്നലെ വൈകിട്ട് 6.35ന് നൗഷേര സെക്ടറിലെ ഗനിയ-കൽസിയാൻ ഗ്രാമത്തിലാണ് ആദ്യ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. സൈന്യം വെടിവച്ചതോടെ ഡ്രോൺ പാക് അതിർത്തിയിലേക്ക് തിരിച്ചുപോയി. തുടർന്ന് രജൗരിയിലെ തന്നെ ഖബ്ബർ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന 'ഓപ്പറേഷൻ സിന്ദൂറിൽ" പാകിസ്ഥാന്റെ നിരവധി ഡ്രോണുകൾ ഇന്ത്യ വെടിവച്ചിട്ടിരുന്നു.