തേക്കിൻകാട് മദ്യപസംഘം വിലസുന്നു
Monday 12 January 2026 12:17 AM IST
തൃശൂർ: കലോത്സവ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കെ സുരക്ഷാഭീഷണിയായി തേക്കിൻകാട് മൈതാനത്ത് മദ്യപസംഘങ്ങൾ വിലസുന്നു. തേക്കിൻകാടിന്റെ ഒഴിഞ്ഞിടങ്ങളിൽ പരസ്യമായ മദ്യപാനവും നടക്കുന്നുണ്ട്. കലോത്സവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നഗരത്തിൽ തിരക്കേറി. നാളെ മുതൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തിത്തുടങ്ങും. കുട്ടികളടക്കം പതിനായിരക്കണക്കിന് പേരാണ് നഗരത്തിലെത്തുക. ഇന്നലെ വൈകിട്ട് മദ്യപിച്ചെത്തിയവർ ഏറ്റുമുട്ടുന്ന കാഴ്ച്ചയുണ്ടായിരുന്നു.