സ്വാമി വിവേകാനന്ദ പുരസ്‌കാരം നൽകി
Monday 12 January 2026 12:19 AM IST
തൃശൂർ: സ്വാമി വിവേകാനന്ദന്റെ 163ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഫോർ കൾച്ചറൽ ആൻഡ് സയന്റിഫിക് റിസർച്ചും സനാതനധർമ്മ എഡ്യുക്കേഷണൽ ഫൗണ്ടേഷനും ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദ സാമൂഹിക സേവന പുരസ്‌കാരം സൂര്യഭാരതി ഗ്രൂപ്പ് ചെയർമാൻ കെ.പി.മനോജ്കുമാറിന് സമ്മാനിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം ജനറൽ സെക്രട്ടറി സ്വാമി ഡോ. ഭാർഗവറാം ഉദ്ഘാടനം ചെയ്തു. മുൻ ഡി.ജി.പി ടി.പി.സെൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീശാരദാദേവി ലൈഫ് ടൈം അവാർഡ് ഡോ. ബി.ഷീബയ്ക്കും സമർപ്പിച്ചു. ഡോ. എം.മനോജ് ദത്തൻ, ഡോ. ഷിബു ബാലകൃഷ്ണൻ, പി.അരവിന്ദാക്ഷൻ, അരുൺ ആലങ്ങാട്ട്, എം.ജി.സജു, വി.എസ്.അഭിരാമി എന്നിവർ സംസാരിച്ചു.