കഥകളി സ്കൂളിൽ പഞ്ചാരി അരങ്ങേറ്റം

Monday 12 January 2026 12:21 AM IST

ചെറുതുരുത്തി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കഥകളി സ്‌കൂളിൽ കീഴില്ലം സംഗീതിന്റെ കീഴിൽ ചെണ്ട അഭ്യസിക്കുന്ന പതിമൂന്നോളം വിദ്യാർത്ഥികൾ പഞ്ചാരിമേളത്തിൽ അരങ്ങേറി. അക്ഷയ്, അദ്വെെത്, ആദിദേവ്, അനിക്കേദ്, നിവേദ, ധികന്ത്, യദുകൃഷ്ണൻ, ആകാശ കൃഷ്ണ, സഞ്ജയ്, അവിനാശ്, അമൽ കൃഷ്ണ, സനുഷ്, അജേഷ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്. മുഖ്യാതിഥിയായ കലാമണ്ഡലം വിജയകൃഷ്ണൻ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുഖ്യ രക്ഷാധികാരി വി.മുരളി സംഗീതിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കഥകളി സ്‌കൂൾ ഡയറക്ടർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. മാനേജർ രവീന്ദ്രനാഥ് സ്വാഗതവും കൃഷ്ണകുമാർ പൊതുവാൾ നന്ദിയും പറഞ്ഞു.