'കൃഷിയെ കേന്ദ്രം ദുർബലപ്പെടുത്തുന്നു'
Monday 12 January 2026 12:23 AM IST
തൃശൂർ: ഇന്ത്യയിൽ കാർഷികമേഖല കോർപറേറ്റുകൾക്ക് വിഹരിക്കാൻ കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. കർഷക സംഘം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ. ജില്ലാ പ്രസിഡന്റ് പി.ആർ.വർഗീസ് അദ്ധ്യക്ഷനായി. 12ന് കർഷക സംഘം യൂണിറ്റ് തലത്തിൽ മെംബർഷിപ്പ് പ്രവർത്തനവുമായി ഗൃഹസന്ദർശനം നടത്താനും കൺവെൻഷൻ തീരുമാനിച്ചു. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ, ജില്ലാ ആക്ടിംഗ് സെക്രട്ടറി പി.കെ.ഡേവിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എ.രാമകൃഷ്ണൻ, എം.എം.അവറാച്ചൻ, കെ.വി.സജു, സെബി ജോസഫ്, എം.ബാലാജി, പി.എ.ബാബു, ഗീത ഗോപി, എം.എൻ.സത്യൻ, ടി.ജി.ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.