'മതേതരത്വത്തിൽ വിട്ടുവീഴ്ച്ചയ്ക്കില്ല'

Monday 12 January 2026 12:44 AM IST

വടക്കാഞ്ചേരി: മതേതര നിലപാടിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഇടത് മുന്നണി തയ്യാറില്ലെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.വത്സരാജ്. സി.പി.ഐ വടക്കൻ മേഖല എകദിന സംഘടന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിറഞ്ഞ ആത്മ വിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് ഒരുങ്ങുന്നത്. ശബരിമലയിലെ സ്വർണക്കൊള്ള എസ്.െഎ.ടി നിക്ഷ്പക്ഷമായാണ് അന്വേഷിക്കുന്നതെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ അസി. സെക്രട്ടറി ഇ.എം.സതീശൻ സംഘടനാരേഖ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, എം.ആർ.സോമനാരായണൻ, എം.യു.കബീർ, വി.എസ്.പ്രിൻസ്, ടി.കെ.സുധീഷ്, കെ.പി.സന്ദീപ്, പ്രേംരാജ് ചൂണ്ടലാത്ത്, രാജേശ്വരൻ, പി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.