ഭൂപട സെൽഫി പോയിന്റ് ഒരുങ്ങും
Monday 12 January 2026 12:46 AM IST
തൃശൂർ: കുട്ടികളിൽ വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും രസമുകുളങ്ങൾ ഉണർത്തുന്ന അക്ഷര കേരള ഭൂപട സെൽഫി പോയിന്റ് കലോത്സവ വേദിയിൽ തയ്യാറാകുന്നു. പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോ. സംസ്ഥാന കമ്മിറ്റിയാണ് കൗതുകക്കാഴ്ച ഒരുക്കുന്നത്. ഡാവിഞ്ചി സുരേഷാണ് ശിൽപ്പം ഒരുക്കുന്നത്. കേരളത്തിലെ ജില്ലകളുടെ പേരുകൾ മലയാള അക്ഷമാലയിൽ ചേർത്തുവച്ച കേരള ഭൂപട ശിൽപ്പവും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും കട്ടൗട്ടുകളും ഉൾപ്പെടുത്തിയാണ് സെൽഫി പോയിന്റാണ് തയ്യാറാകുന്നത്. ഇവിടെ 15 പേർക്ക് ഒന്നിച്ചുനിന്ന് സെൽഫി ചിത്രങ്ങളെടുക്കാം. അക്ഷരകേരള ഭൂപട സെൽഫിയും ചിത്രപ്രദർശനവും നാളെ വൈകിട്ട് നാലിന് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. ശിൽപ്പം തയ്യാറാക്കിയ ഡാവിഞ്ചി സുരേഷിനെ ആദരിക്കും.