വിജയ് ഇന്ന് സി.ബി.ഐക്കു മുന്നിൽ

Monday 12 January 2026 12:47 AM IST

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്‌യെ ഡൽഹിയിൽ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ സമൻസ് കൈപ്പറ്റിയ വിജയ് നിയമവിദഗ്ദ്ധരെ കണ്ടിരുന്നു. ഇന്ന് രാവിലെ ചാർട്ടർ വിമാനത്തിലാണ് വിജയ് ഡൽഹിയിലെത്തുക. കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ,പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കേസിൽ സാക്ഷിയായാണ് വിജയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തുക എന്നാണ് റിപ്പോർട്ട്. മറ്റുള്ളവരുടെ മൊഴികൾ, അതിലെ വൈരുദ്ധ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സാഹചര്യ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസിന്റെ സ്വാഭാവം എപ്പോൾ വേണമെങ്കിലും മാറാം. തമിഴ്നാട്ടിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡി.എം.കെയെ വെല്ലുവിളിച്ചുകൊണ്ട് ടി.വി.കെ മത്സര രംഗത്ത് ശക്തമായ സാന്നിധ്യമായതിനു പിന്നാലെയാണ് കരൂർ ദുരന്തമുണ്ടായത്.

റാലി വേദിയിലേക്ക് വിജയ് ഏഴു മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തകാരണമെന്നാണ് ആരോപണമുയർന്നത്. മണിക്കൂറുകളോളം കാത്തിരുന്ന ജനക്കൂട്ടം തളർന്നു വീണതും കുടിവെള്ളം കിട്ടാതെ വലഞ്ഞതും ദുരന്തത്തിന് കാരണമായി. പതിനായിരം പേർക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന സ്ഥലത്ത് 30,000ത്തോളം പേർ എത്തിയെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.

ദുരന്ത സ്ഥലത്തു നിന്നും പ്രവർത്തകരെ കാണാൻ നിൽക്കാതെ വേഗത്തിൽ രക്ഷപ്പെട്ട വിജയ്, ചെന്നൈയിലേക്ക് മടങ്ങിയതും വൻ വിമർശനത്തിന് കാരണമായി. പക്ഷേ, വിജയ്‌യെക്കിതിരെ കേസ് എടുക്കുന്നതുൾപ്പെടുയുള്ള നടപടിയിലേക്ക് പൊലീസ് കടന്നില്ല. ദുരന്തത്തിന് കരണം സർക്കാർ ആണെന്നും അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു ടി.വി.കെ ആരോപണം.

നേരത്തെ,ടി.വി.കെ ജനറൽ സെക്രട്ടറി എൻ.ആനന്ദ്,ആദവ് അർജുന തുടങ്ങിയ നേതാക്കളെ സി.ബി.ഐ ഓഫീസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌ക്ക് സമൻസ് അയച്ചത്. വിജയ്‌യുടെ പ്രചാരണ വാഹനം സി.ബി.ഐ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു.

ജ​ന​നാ​യ​ക​ൻ​ ​റി​ലീ​സ്: നി​ർ​മ്മാ​താ​ക്കൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ചെ​ന്നൈ​:​ ​വി​ജ​യ് ​ചി​ത്രം​ ​‘​ജ​ന​നാ​യ​ക​’​ന്റെ​ ​സെ​ൻ​സ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ഷ​യ​ത്തി​ൽ​ ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​നെ​തി​രെ​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​കേ​സ് ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് ​വി​വ​രം.​ 500​ ​കോ​ടി​യോ​ളം​ ​മു​ത​ൽ​മു​ട​ക്കി​ ​നി​ർ​മി​ച്ച​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​വ​ൻ​ ​ന​ഷ്ടം​ ​നേ​രി​ടു​ക​യാ​ണെ​ന്നും​ ​കേ​സ് ​ഇ​ന്ന് ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.​ ​സി​നി​മ​യ്ക്ക് ​യു​/​എ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​ക​ണം​ ​എ​ന്ന​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വ് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​താ​ത്കാ​ലി​ക​മാ​യി​ ​സ്റ്റേ​ ​ചെ​യ്തി​രു​ന്നു.​ ​കേ​സ് 21​നു​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണു​ ​നി​ർ​മാ​താ​ക്ക​ളു​ടെ​ ​നീ​ക്കം.​ ​അ​തി​നി​ടെ​ ​പ​റ​ഞ്ഞ​ ​സ​മ​യ​ത്ത് ​സി​നി​മ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​തി​ന് ​നി​ർ​മ്മാ​താ​വ് ​കെ.​ ​വെ​ങ്ക​ട്ട് ​നാ​രാ​യ​ണ​ ​പ്രേ​ക്ഷ​ക​രോ​ട് ​ക്ഷ​മാ​പ​ണ​വും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ത്തി.