സേഫ് ഓട്ടോ പദ്ധതി ഫ്‌ളാഗ് ഓഫ്

Monday 12 January 2026 12:47 AM IST

തൃശൂർ: സിറ്റി പൊലീസിന്റെ സ്ത്രീ സൗഹൃദ സേഫ് ഓട്ടോ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് നാളെ മേയർ ഡോ. നിജി ജസ്റ്റിനും ചലച്ചിത്രതാരം മാളവിക മേനോനും ചേർന്ന് നിർവഹിക്കും. സ്വരാജ് റൗണ്ടിലെ കിഴക്കെ ഗോപുരനടയ്ക്ക് മുൻപിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ.ബിന്ദു, ഉത്തര മേഖല ഐ.ജി: രാജ്പാൽ മീണ, ഡി.ഐ.ജി: ഡോ. അരുൾ ആർ.ബി.കൃഷ്ണ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത യാത്ര ഉറപ്പാക്കാൻ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തി പരിശീലനം നൽകിയാണ് സ്ത്രീ സൗഹൃദ സേഫ് ഓട്ടോ പദ്ധതി നടപ്പാക്കുന്നത്.