'ബലിക്കല്ലി'ന് 60: ദേശീയ സെമിനാർ
Monday 12 January 2026 12:48 AM IST
ഗുരുവായൂർ: എഴുത്തുകാരൻ ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ ബലിക്കല്ല് നോവലിന്റെ 60ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസാഹിത്യ അക്കാഡമിയുടെ ദേശീയ സെമിനാർ നാളെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് സെമിനാർ ഹാളിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാഡമി, ലിറ്റിൽ ഫ്ളവർ കോളേജ്, ഉണ്ണിക്കൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ രചനാലോകം: അകംപൊരുളും പുറംകാഴ്ചകളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാഡമി മലയാളം ഉപദേശകസമിതി അംഗം ഡോ. സാബു കോട്ടുക്കൽ അദ്ധ്യക്ഷത വഹിക്കും.