എം.എം.ഹസൻ ഡോക്യുമെന്ററി
Monday 12 January 2026 1:48 AM IST
തിരുവനന്തപുരം: മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ എം.എം ഹസന്റെ രാഷ്ട്രീയ ജീവിതയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ജനുവരി 31 ന് രാവിലെ 9ന് തിരുവനന്തപുരം വഴുതക്കാട് കലാഭവൻ തിയേറ്ററിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോക്യുമെന്ററി പ്രകാശനം ചെയ്യും.
ദ ലെഗസി ഓഫ് ട്രൂത്ത് എം.എം ഹസൻ ,ബിയോൻഡ് ദ ലീഡർ എന്ന പേരിൽ പർപ്പോസ് ഫസ്റ്റാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. നിരവധി അവാർഡുകൾ നേടിയ മെഹബൂബ് റഹ്മാനാണ് സംവിധായകൻ.ഡോക്യുമെന്ററിയുടെ ടൈറ്റൽ ലോഞ്ചിംഗ് ഇന്ന് വൈകിട്ട് 5ന് ഇന്ദിരാഭവനിൽ നടക്കും. മുൻ മുഖ്യമന്ത്രി എ.കെ ആന്റണി ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് നൽകി ടൈറ്റിൽ ലോഞ്ചിംഗ് നിർവഹിക്കും. കെ മുരളീധരൻ അദ്ധ്യക്ഷത വഹിക്കും