കിഴക്കൂട്ടും ചെറുശേരിയും പാണ്ടിയിൽ പെരുക്കും
തൃശൂർ: പൂരത്തിനു മുമ്പ് തേക്കിൻകാട്ടിൽ കിഴക്കൂട്ടും ചെറുശേരിയും പാണ്ടിയിൽ പെരുക്കും. ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ, തിരുവമ്പാടി മേളപ്രമാണി ചെറുശേരി കുട്ടൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ കലോത്സവം ഉദ്ഘാടനച്ചടങ്ങിന് മുമ്പാണ് പാണ്ടിമേളം നടക്കുക. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, താളത്തിന് ഏഷ്യാഡ് ശശി, കൊമ്പിന് മച്ചാട് മണികണ്ഠൻ, കുഴലിന് വെളപ്പായ നന്ദനും പ്രമാണിമാരാകും. കുടമാറ്റവും ഉണ്ടായിരിക്കും.
നൈറ്റ് ഷോപ്പിംഗ്
രാത്രി 10 വരെ വ്യാപാര സ്ഥാപനങ്ങൾ തുറന്നിരിക്കാൻ ചേംബർ ഒഫ് കോമഴ്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാര വ്യവസായി സമിതി എന്നിവരുടെ ചർച്ചയിൽ തീരുമാനമായി. രാത്രി പ്രത്യേക ബസ് സർവീസ് നടത്തുന്നതിന് തീരുമാനിച്ചു. മന്ത്രി കെ.രാജൻ, മേയർ നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ്, സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, കൗൺസിലർ മേഫി ഡെൽസൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വേദികൾ സന്ദർശിച്ചു.