രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിന്റെ പരോക്ഷ പിന്തുണ: മന്ത്രി രാജീവ്

Monday 12 January 2026 1:50 AM IST

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പിന്തുണയ്‌ക്കുകയും പ്രത്യക്ഷമായി തള്ളിപ്പറയുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാ പരിലാളനകളും ചുമതലകളും നൽകി വളർത്തിക്കൊണ്ടു വന്നവർ ഒടുവിൽ രാഹുലിനെ കൈയൊഴിഞ്ഞു. അതിജീവിതയും അവരുടെ ബന്ധുക്കളും പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ട്. സമൂഹം അവയെ ഗൗരവത്തോടെ കാണും. ഇത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിന്റെ അവസരവാദ നിലപാടാണ് കൊച്ചി കോർപ്പറേഷൻ മേയർ നിർണയത്തിൽ ലത്തീൻസഭ ഇടപെട്ടെന്ന മേയർ വി.കെ. മിനിമോളുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത്. എതിരാളികൾപോലും പ്രശംസിച്ച ഭരണസംവിധാനമുണ്ടായിരുന്ന സ്ഥലമാണ് കൊച്ചി. ഇവിടെ എങ്ങോട്ടാണ് കാര്യങ്ങൾ കൊണ്ടുപോകുന്നതെന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.