മുക്കുപണ്ടം പണയം വച്ച് 69 ലക്ഷം തട്ടിയ രണ്ടുപേർ പിടിയിൽ
Monday 12 January 2026 2:06 AM IST
നെടുമങ്ങാട്: ഫൈനാൻസ് സ്ഥാപനത്തിൻ നിന്ന് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് പിടികൂടി. ചുള്ളിമാനൂർ സ്വദേശി അജ്മൽ, മടത്തറ ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്. വാളിക്കോട് പ്രവർത്തിക്കുന്ന ഫൈനാൻസ് സ്ഥാപനത്തിൽ നിന്നാണ് പണയം വച്ച് പണം തട്ടിയത്. ഇരുവരും ചേർന്ന് പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകൾ പണയം വച്ച് 69,28,000 രൂപയാണ് തട്ടിയത്. വളകളുടെ മുകളിൽ സ്വർണം പൂശിയിരുന്നതിനെ തുടർന്ന് പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.