കത്തിപ്പാറയിൽ കടകുത്തിത്തുറന്ന് കവർച്ച
Monday 12 January 2026 2:08 AM IST
വെള്ളറട: കത്തിപ്പാറ ജംഗ്ഷനു സമീപത്തുള്ള കൂതാളി സ്വദേശി ജോണിന്റെ കടകുത്തിത്തുറന്ന് കവർച്ച നടത്തി.പൂട്ടുത്തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കടയിലെ സാധനങ്ങളും മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും കവർന്നു. കടയുടമയുടെ പരാതിയിൽ വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. കടയിലെ പൂട്ടുകൾ സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് രണ്ടാം തവണയാണ് കവർച്ച നടക്കുന്നത്.