മോഷണക്കേസിലെ പ്രതി പിടിയിൽ
Monday 12 January 2026 3:10 AM IST
വെള്ളറട: നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. പുല്ലന്തേരി അയണിത്തോട്ടം പുത്തൻവീട്ടിൽ ഷിമിക്കുട്ടൻ (39)ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. വെള്ളറട സി.ഐ വി.പ്രസാദ്, എസ്.ഐ അൻസറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.