എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Monday 12 January 2026 2:18 AM IST

കുലശേഖരപുരം : വിൽപ്പനയ്ക്കായി എത്തിച്ച 10.24 ഗ്രാം എം.ഡി.എം.എയുമായി കുലശേഖരപുരം ആദിനാട് എരമത്ത് ലക്ഷംവീട് കോളനിയിൽ രാഹുൽ (20) കരുനാഗപ്പള്ളി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായി. ബാംഗ്ലൂരിൽ നിന്ന് കരുനാഗപ്പള്ളിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്നതായി എ.സി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഇന്നലെ രാത്രി 8 മണിയോടെ നടത്തിയ റെയ്ഡിലാണ് യുവാവിനെ പിടികൂടിയത്.

കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, വേണുഗോപാൽ, സി.പി.ഒമാരായ അനിത, പ്രശാന്ത്, നൗഫെൻജൻ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.