വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ
Monday 12 January 2026 2:36 AM IST
കൊച്ചി: പത്താം ക്ലാസുകാരിയായ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായ കേസിൽ അസാം സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പത്തോളം പേർ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
മാതാപിതാക്കൾ മരിച്ച കുട്ടി പിതൃമാതാവിനൊപ്പമാണ് തങ്ങുന്നത്. പീഡനവിവരം പുറത്തായതിനെ തുടർന്ന് ട്രെയിനിൽ കടന്ന അസാം സ്വദേശികളെ പാലക്കാട് നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കൂടുതൽ പേരുടെ പങ്കാളിത്തം പുറത്തായി. മറ്റു പ്രതികൾ ഒളിവീലാണ്.