കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്ത്രീയേയും യുവാവിനേയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനി തുരുത്തേൽ (മോർക്കോലിൽ) ഷേർളി മാത്യുവാണ് (ഷെറിൻ, 45) മരിച്ചത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ സ്ത്രീ ഒറ്റയ്ക്കായിരുന്നു താമസം.
ഇന്നലെ രാത്രി ഒമ്പതോടെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്താണ് സംഭവം. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും യുവാവിനെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ആറുമാസം മുമ്പാണ് ഷേർളി ഇവിടെ വീടുവാങ്ങി താമസം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.