ഭീഷണിയുമായി മസൂദ് അസർ

Monday 12 January 2026 7:07 AM IST

കറാച്ചി: ഇന്ത്യക്കെതിരെ ഭീഷണിയുമായി ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ. ഇന്ത്യക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തയ്യാറായി ആയിരത്തിലേറെ ചാവേർ ബോംബർമാർ തന്റെ ഒപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മസൂദിന്റേതെന്ന് കരുതുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ചാവേറുകളുടെ ശരിക്കുമുള്ള എണ്ണം പറഞ്ഞാൽ ലോകം ഞെട്ടുമെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിന്റെ ആധികാരികത വ്യക്തമല്ല. ഇതിന് മുമ്പും മസൂദിന്റേതെന്ന് പറയപ്പെടുന്ന ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാർലമെന്റ് ആക്രമണം (2001), പഠാൻകോട്ട് (2016), പുൽവാമ (2019) തുടങ്ങി ഇന്ത്യയിലുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും സൂത്രധാരനാണ് മസൂദ് അസർ.