'കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?', ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം

Monday 12 January 2026 2:47 PM IST

വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കുന്ന നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ വീഡിയോയ്ക്ക് നേരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്. ചെന്നൈയിൽ ഒരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു നടി.

സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നിരവധി പേരാണ് നടിയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്തത്. 'കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ പൊതുയിടത്തിൽ ധരിക്കാൻ നല്ലതല്ലെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു.

എന്നാൽ ഒരുപാട് പേർ ഐശ്വര്യ ലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്‌തിട്ടുണ്ട്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരോരുത്തരുടെ ഇഷ്ടമാണെന്നും അതിനെ വിമർശിക്കേണ്ട കാര്യമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.