ആഗ്രഹിച്ചയാളെത്തന്നെ പങ്കാളിയായി ലഭിക്കും; ഒരൊറ്റ കാര്യം ചെയ്‌താൽ മതി, ജീവിതവിജയവും ഉറപ്പ്

Monday 12 January 2026 3:39 PM IST

വിഘ്‌നങ്ങൾ മാറ്റുന്ന ഭഗവാനാണ് ഗണപതി. അതിനാൽ ഗണപതി ഭഗവാനെ പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിൽ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കുമെന്നാണ് വിശ്വാസം. ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്‌ക്കാനും ഇത് സഹായിക്കും.

ഗണപതി പ്രീതിക്കായി ഏറ്റവും ഉത്തമ മാർഗമാണ് വിനായക ചതുർത്ഥിവ്രതം. ഇഷ്‌ടപ്പെട്ടയാളെ പങ്കാളിയായി ലഭിക്കാനും ദാമ്പത്യ പ്രശ്‌നങ്ങൾ മാറ്റാനും പലരും വിനായക ചതുർത്ഥി വ്രതം എടുക്കാറുണ്ട്. മേടം, ധനു, ചിങ്ങം എന്നീ മാസങ്ങളിലെ പൂർവ പക്ഷങ്ങളിലെ ചതുർത്ഥിയെയാണ് വിനായക ചതുർത്ഥിയായി കണക്കാക്കുന്നത്. അതിനാൽ ഈ ദിവസങ്ങളിൽ വ്രതമെടുത്താൽ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാധിക്കും. ലക്ഷക്കണക്കിനുപേരാണ് ഈ വ്രതം അനുഷ്‌ഠിക്കാറുള്ളത്.

എല്ലാ കാര്യങ്ങളും തുടങ്ങുന്നതിന് മുമ്പ് ഗണപതി പൂജ, ഗണപതി ഹോമം തുടങ്ങിയവ ചെയ്യുന്നത് നല്ലതാണ്. വിനായക ചതുർത്ഥി ദിവസങ്ങളിൽ ഗണപതി പൂജ നടത്തുന്നത് ഉത്തമമാണ്. ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശനഗണേശസ്‌തോത്രം എല്ലാദിവസവും ജപിച്ചാൽ വിഘ്‌നങ്ങൾ മാറുമെന്നാണ് വിശ്വാസം.

വ്യാപാര കാര്യങ്ങളിൽ വിജയം കൈവരിക്കാനായി ഉച്ചിഷ്‌ടഗണപതി ദർശനം നടത്തണം. ഐശ്വര്യത്തിന് ക്ഷിപ്രഗണപതി ദർശനവും ലക്ഷ്‌മിഗണപതി ദർശനവും നടത്താറുണ്ട്. പുത്രഭാഗ്യമുണ്ടാകാൻ ഹരിദ്രാഗണപതിയെ ദർശിച്ച് പ്രാർത്ഥന നടത്തണമെന്നാണ് വിശ്വാസം. വിഘ്‌നങ്ങൾ മാറാൻ വിഘ്‌ന ഗണപതിയെ പ്രാർത്ഥിക്കണം. ലക്ഷ്‌മിഗണപതി സമ്പത്തും സമൃദ്ധിയും പ്രദാനം ചെയ്യുന്നു. ലക്ഷ്യപ്രാപ്‌തിക്കായി വിജയഗണപതിയെ വേണം പ്രാർത്ഥിക്കാൻ.