കൗൺസലർ നിയമനം

Tuesday 13 January 2026 12:26 AM IST

കോട്ടയം : ഏറ്റുമാനൂർ കുടുംബകോടതിയിലേക്ക് അഡീഷണൽ കൗൺസലർമാരുടെ പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഫാമിലി കൗൺസലിംഗിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകളും ഫോൺ നമ്പരും ഇ-മെയിലും സഹിതമുള്ള അപേക്ഷ ജഡ്ജ്, ഫാമിലി കോടതി, ഏറ്റുമാനൂർ 686631 എന്ന വിലാസത്തിൽ ജനുവരി 27 നകം ലഭ്യമാക്കണം. ഫോൺ : 9400187017.