മാമോഗ്രാം സ്‌ക്രീനിംഗ്
Tuesday 13 January 2026 12:27 AM IST
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സയൻസും കാരിത്താസ് കോളേജ് ഒഫ് നഴ്‌സിംഗുമായി സഹകരിച്ച് വനിത സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കമായി. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം കാരിത്താസ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് നിർവഹിച്ചു. ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ, ബിജി ജോസ്. മേരി ഫിലിപ്പ്, ലിജോ സാജു, ബിസ്സി ചാക്കോ, ആനി തോമസ് എന്നിവർ പങ്കെടുത്തു.