ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 15 ന്
Tuesday 13 January 2026 12:27 AM IST
കോട്ടയം : പള്ളിക്കത്തോട് ഗവ.ഐ.ടി.ഐയിൽ ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രേഡിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് 15 ന് രാവിലെ 11 ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി/ എൻ.എ.സിയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം പരമാവധി 28620 രൂപ. ഫോൺ : 0481 2551062, 6238139057.