പേപ്പർ മാലിന്യ ശേഖരണം

Tuesday 13 January 2026 12:28 AM IST

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ മിഷന്റെയും ഹരിതകർമ്മസേനയുടെയും നേതൃത്വത്തിൽ പേപ്പർ മാലിന്യ ശേഖരണ പദ്ധതി വെള്ളൂർ പഞ്ചായത്തിൽ ആരംഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന പേപ്പർ മാലിന്യം ശാസ്ത്രീയമായി ശേഖരിച്ചു സംസ്‌കരിക്കുന്നതിനോടൊപ്പം ഹരിതകർമ്മസേനയ്ക്ക് സ്ഥിരമായ അധിക വരുമാന മാർഗം ഉറപ്പാക്കുന്നതുമാണ് പദ്ധതി. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുണ്ടാകുന്ന പേപ്പർ മാലിന്യം വേർതിരിച്ച് ശേഖരിച്ച് തരംതിരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.