ദയാബായിയുമായി സംവാദ പരിപാടി
Tuesday 13 January 2026 12:28 AM IST
കോട്ടയം : എം.ജി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തക ദയാബായിയുമായി സംവാദപരിപാടി സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പ്രൊഫ. ഡോ. പി.ടി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
സംവാദ പരിപാടിയിൽ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, ശ്രീശബരീഷ് ബഡ്‌സ് സ്‌കൂൾ, സന്തോഷ് ബഡ്‌സ് സ്‌കൂൾ ഏറ്റുമാനൂർ, ആശാഭവൻ കുന്നന്താനം, അനുഗ്രഹ ഓട്ടിസം സെന്റർ ഏറ്റുമാനൂർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.