പോളിമർ ശാസ്ത്ര കോൺഫറൻസ്
Tuesday 13 January 2026 12:28 AM IST
കോട്ടയം : എം.ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജിയും, ഐ.ഐ.ടി ഖരഗ്പൂരും, ഡിപ്പാർട്ട്‌മെന്റ് ഒഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി, കൊച്ചിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പോളിമർ ശാസ്ത്ര കോൺഫറൻസ് സമാപിച്ചു. എം.ജി സർവകലാശാല കൺവർജൻസ് അക്കാദിയ കോംപ്ലക്‌സിൽ നടന്ന സെമിനാറിൽ ബാറ്ററി ടെക്‌നോളജിയിലെ നൂതന മുന്നേറ്റങ്ങളെ കുറിച്ച് ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. എം.ജി വൈസ് ചാൻസലർ പ്രൊഫ. ഡോ.സി.ടി.അരവിന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.