ബഹുജന ധർണ സംഘടിപ്പിച്ചു

Tuesday 13 January 2026 1:29 AM IST

കോട്ടയം : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ സി.പി.ഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. പദ്ധതി ഇല്ലാതാക്കുക മാത്രമല്ല ,മഹാത്മാ ഗാന്ധിയുടെ പേര് തന്നെ എടുത്തു മാറ്റാൻ ശ്രമം നടത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.സന്തോഷ് കേശവനാഥ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.എൻ വിനോദ് സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എബി കുന്നേപ്പറമ്പിൽ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.സി ബിനോയ്, ജി.ജയകുമാർ എന്നിവർ പങ്കെടുത്തു.