കാനനപാത യാത്രയ്ക്ക് നിയന്ത്രണം 

Tuesday 13 January 2026 12:50 AM IST

കോട്ടയം : ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുള്ള ഭക്തജനങ്ങളുടെ സഞ്ചാരം ഇന്ന് ഉച്ചയ്ക്ക് 12 വരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് മൂന്ന് വരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് അഞ്ച് വരെയുമാണ്.