കൈയിലുള്ളത് നിധി, ഫോണിൽ നിന്ന് സ്വർണം വേർതിരിച്ച് ഗവേഷകർ

Tuesday 13 January 2026 1:50 AM IST

ദിവസവും സ്വർണവില കൂടുകയാണ്. സ്വർണം ഇനി വാങ്ങാൻ കഴിയമോയെന്നാണ് പലരുടെയും സംശയം. എന്നാൽ കൈയിയിലുള്ളഫോണിൽ വരെ സ്വർണമുണ്ടെന്ന് നിങ്ങൾക്കറിയാമോ? അവ വേർതിരിച്ചെടുക്കാനും കഴിയും. മുൻപും ഇതിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ചൈനയിൽ നിന്ന് പുറത്തുവന്ന പുതിയ പരീക്ഷണമാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്. ലോകം ഇലക്ട്രോണിക് മാലിന്യങ്ങളുടെ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.