സഹകരണ സംരക്ഷണ യാത്രക്ക് സ്വീകരണം

Tuesday 13 January 2026 12:53 AM IST

തൊടുപുഴ: കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രക്ക് തൊടുപുഴയിൽ സ്വീകരണം. ഗാന്ധി സ്‌ക്വയറിൽ ചേർന്ന യോഗത്തിൽ കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി. പി. മാത്യു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ട്രഷറർ ഇന്ദു സുധാകരൻ, യു.എം ഷാജി , എബ്രഹാം കുര്യാക്കോസ്, ടോം തോമസ്, അജേഷ് പി രാജ്, ഷാജൻ ജോസഫ്, ജിനു വർഗീസ്, എബി മാത്യു, അനൂപ് കോണിക്കൽ, ദീപ ഷേർളി, ജയേഷ് കുമാർ, ലൂക്കോസ് സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.