ആകാശ ആന പ്രകാശനം
Monday 12 January 2026 9:05 PM IST
തൃക്കരിപ്പൂർ: അദ്ധ്യാപകനും വിക്ടേഴ്സ് ചാനൽ അവതാരകനുമായ വിനയൻ പിലിക്കോട് എഴുതിയ ആകാശ ആനയെന്ന ബാലസാഹിത്യ കൃതി തിരുവനന്തപുരത്ത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ രതീഷ് കാളിയാടൻ പ്രകാശനം നിർവഹിച്ചു. എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയ് ഏറ്റുവാങ്ങി. എസ്.സി ഇ.ആർ.ടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട് പുസ്തകം പരിചയപ്പെടുത്തി. എസ്.സി ഇ.ആർ.ടി ഡയരക്ടർ ഡോ.ആർ.കെ.ജയപ്രകാശ്, എസ്.എസ്.കെ ഡയരക്ടർ ഡോ.ആർ.സുപ്രിയ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ ഡയരക്ടർ ഡോ.പി.പ്രമോദ്, എസ്. ഐ.ഇ.ടി കേരള ഡയക്ടർ അബുരാജ്, വി.എസ്.ബിന്ദു, എം.രഘുനാഥ്, വിധു പി.നായർ എന്നിവർ സംബന്ധിച്ചു