പാനൂരിൽ ബാല രംഗം ബാലമേള
Monday 12 January 2026 9:07 PM IST
പാനൂർ:പി.ആർ.ഇരുപത്തിയഞ്ചാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ബാലരംഗം ബാലമേള സംഘടിപ്പിച്ചു.പാനൂർ ഈസ്റ്റ് യു.പി സ്‌കൂളിൽ നടന്ന പരിപാടി. സിനിമാതാരം നിഹാരിക എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കലാസാംസ്‌ക്കാരിക മേഖലയിലെ മികച്ച പ്രവർത്തകൻ സുരേഷ് ചെണ്ടയാടിനുള്ള ആദരവും സ്‌കൂൾ കലോത്സവ പ്രതിഭകൾക്കുള്ള അനുമോദനവും കെ.പി.മോഹനൻ എം.എൽ.എ നിർവ്വഹിച്ചു.പന്നിയോടൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, രാഷ്ട്രീയമഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, ആർ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു. വി.പി.ഷാൻവിൻ സ്വാഗതം പറഞ്ഞു.തുടർന്ന് സനീഷ് വടകര, ഇലോഷ എന്നിവരുടെ മാജിക് ആന്റ് മെന്റലിസം ഷോ, ചിന്നു വടകരയുടെ നേതൃത്വത്തിലുള്ള നാടൻ കലാമേള എന്നിവയും അരങ്ങേറി.