പെരുങ്കളിയാട്ടം വളണ്ടിയേഴ്സ് സംഗമം

Monday 12 January 2026 9:11 PM IST

കയ്യൂർ:ക്ലായിക്കോട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുരുഷ- വനിത വളണ്ടിയേഴ്സ് സംഗമവും ബോധവത്ക്കരണ ക്ലാസ്സും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് എം.ചന്ദ്രൻ, കയ്യൂർ ഹെൽത്ത് ഇൻസ്പെക്ടർ വി.വി.രാജീവൻ എന്നിവർ ബോധവത്കരണക്ളാസെടുത്തു. പെരുങ്കളിയാട്ടത്തിന് ഒരു ലക്ഷത്തോളം വരുന്ന ഭക്തജനങ്ങൾക്കുള്ള അന്നദാനത്തിൽ എടുക്കേണ്ട മുൻകരുതലുകൾ ക്ളാസിൽ വിശദീകരിച്ചു.

പെരുങ്കളിയാട്ടത്തിനായി 500 ഓളം വളണ്ടിയർമാരാണ് സജ്ജമായിരിക്കുന്നത്. ആഘോഷ കമ്മിറ്റി ചെയർമാൻ പെരിയാരത്ത് രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. എ.വി.സുധാകരൻ, എൻ.വി.രാമചന്ദ്രൻ, പി.വി.മോഹനൻ, കെ. പി.ചന്ദ്രൻ,​എൻ.വി.പ്രസാദ് നന്ദിനി ഗംഗാധരൻ, കെ.അഭിരാമാം , രാജീവൻ അടുവേനി, കെ.നവീൻ , എൻ.വി.രജീഷ് എന്നിവർ സംസാരിച്ചു.പി.ശ്രീകല നന്ദി പറഞ്ഞു.എ.സുമേഷ് സ്വാഗതം പറഞ്ഞു.