ഒറ്റക്കോല മഹോത്സവം നാൾ മരം മുറിച്ചു
കാഞ്ഞങ്ങാട് ചിത്താരി കടപ്പുറം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ നടക്കും. മഹോത്സവത്തിന് മുന്നോടിയായുള്ള നാൾ മരം മുറിക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചേറ്റുകുണ്ട് വലിയപുര തറവാട്ടിൽ നിന്നും ക്ഷേത്ര സ്ഥാനികരുടെയും, വെളിച്ചപ്പാടന്മാരുടെയും മറ്റ് പരികർമ്മികളുടെയും ഭക്തജനങ്ങളുടെയും കൂട്ടപ്രാർത്ഥനയ്ക്ക് ശേഷമാണ് കീക്കാൻ എത്താം കോട്ട ശ്രീ ദുർഗാംബിക ദേവസ്ഥാനത്തേക്ക് നാൾമരം മുറിക്കാൻ പുറപ്പെട്ടത്. ആചാര വിധിപ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം പെരുംകൊല്ലൻ എ.ഷൈജു മുക്കൂടിന്റെ കാർമ്മികത്വത്തിൽ ഒറ്റക്കോലത്തിനുള്ള നാൾമരം മുറിച്ചെടുത്തു. മുറിച്ചെടുത്ത മരവും ശിഖരങ്ങളും ഒറ്റക്കോല മഹോത്സവം നടക്കുന്ന കീക്കാൻ ചേറ്റുകുണ്ട് ചിത്താരി കടപ്പുറം വിഷ്ണുമൂർത്തി ഒറ്റക്കോല മഹോത്സവം സന്നിധിയിൽ എത്തിച്ചു. മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സി കെ.ഗംഗാധരൻ, സെക്രട്ടറി നാഗരാജ് കീക്കാൻ, ട്രഷറർ സുകുമാരൻ ചേറ്റുകുണ്ട് എന്നിവർ നേതൃത്വം നൽകി.